വിദ്യാലയങ്ങളും സര്‍വകലാശാലകളും തുറക്കാന്‍ ഒരുക്കം, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മനാമ: കോവിഡ് പടര്‍ന്നുപിടിച്ചതോടെ ബഹ്‌റൈനിലെ വിദ്യാലയങ്ങളും സര്‍വകലാശാലകളും അടച്ചു പൂട്ടിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച ഒരുക്കങ്ങള്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ വിലയിരുത്തി.

കോവിഡ് കാലത്ത് സ്‌കൂളുകളും സര്‍വ്വകലാശാലകളും തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും മറ്റുമുള്ള വിശദമായ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മാജിദ് അല്‍ നുഐമിയാണ് അവതരിപ്പിച്ചത്. ടാസ്‌ക് ഫോഴ്‌സ് ആണു റിപ്പോര്‍ട്ട് തയാറാക്കിയത്.

വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് മന്ത്രിസഭ മുന്‍പാകെ വൈകാതെ സമര്‍പ്പിക്കും.

അതേസമയം, ബഹ്‌റൈനിലെ ആരാധനാലയങ്ങള്‍ തുറക്കാനുള്ള നടപടി കോവിഡ് വ്യാപനത്തോത് കുറഞ്ഞ ശേഷം സ്വീകരിക്കുമെന്ന് ഇസ് ലാമികകാര്യ പരമോന്നത സമിതി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഖലീഫ അറിയിച്ചു.

Exit mobile version