യുഎഇയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബായ്: യുഎഇയിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യുഎഇയില്‍ എത്തിയ ശേഷം പരിശോധന നടത്തിയാല്‍ മതി. 17 രാജ്യങ്ങളിലെ 106 നഗരങ്ങളിലെ അംഗീകൃത ലബോറട്ടറികളെയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഉടന്‍ കൂടുതല്‍ ലബോറട്ടറികളെ ഉള്‍പ്പെടുത്തുമെന്നും smartservices.ica.gov.ae വെബ്‌സൈറ്റിലൂടെ ലബോറട്ടറികളുടെ പട്ടിക ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version