കൊവിഡ് 19; വൈറസ് ബാധയേറ്റ് ഒരു പ്രവാസി മലയാളി കൂടി ഒമാനില്‍ മരിച്ചു

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു. തൃശ്ശൂര്‍ വലപ്പാട് സ്വദേശി മനയില്‍ ചെറിയ പുരയില്‍ അദീബ് അഹമ്മദാണ്(60) വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇന്ന് രാവിലെ മസ്‌കറ്റിലെ ഒരു സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞഒരാഴ്ചയായി ചികിത്സയിലായിരുന്ന അദീബ് അഹമ്മദ് ഗള്‍ഫാര്‍ ഇഞ്ചനിയറിങ് കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരനായിരുന്നു.

കഴിഞ്ഞ 35 വര്‍ഷമായി ഒമാനില്‍ താമസിക്കുകയായിരുന്ന ഇദ്ദേഹം. അടുത്ത നവംബറില്‍ വിരമിക്കാനിരിക്കെയാണ് മരണപ്പെട്ടത്. ബംഗളൂരുവിനടുത്ത് തുംകൂരിലാണ് ഇദ്ദേഹം കുടുംബ സമേതം സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഭാര്യയും മകനും മകളും മസ്‌കറ്റില്‍ ഉണ്ട്. കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെടുന്ന ഒന്‍പതാമത്തെ മലയാളിയാണ് അദീബ് അഹമ്മദ്.

Exit mobile version