സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

റിയാദ്: സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. അടുത്ത ശനിയാഴ്ച മുതല്‍ എത്തുന്നവര്‍ക്കാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതെന്ന് സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു.

കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസള്‍ട്ട് നെഗറ്റീവ് ആയാല്‍ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നല്‍കാനാവൂവെന്ന് എംബസി അറിയിച്ചു.

അതേസമയം, വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു.

Exit mobile version