കൊവിഡ് 19; ഗള്‍ഫില്‍ ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6000ത്തിലേറെ പേര്‍ക്ക്, മരണസംഖ്യ 1120 ആയി

ദുബായ്: ഗള്‍ഫില്‍ അനുദിനം കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുതായി 6000ത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2,32,000 കവിഞ്ഞു. ഗള്‍ഫില്‍ കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം 35 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1120 ആയി ഉയര്‍ന്നു.

സൗദിയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗികളുമുള്ളത്. ഇന്നലെ മാത്രം 22 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ സൗദിയില്‍ മരണസംഖ്യ 525 ആയി ഉയര്‍ന്നു. പുതുതായി 1881 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 87,0000കവിഞ്ഞു.

കുവൈറ്റില്‍ വൈറസ് ബാധിതരുടെ എണ്ണം 28,000ത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം എട്ട് പേരാണ് ഇവിടെ മരിച്ചത്. അതേസമയം യുഎഇയില്‍ മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. ഇന്നലെ രണ്ടു മരണവും പുതുതായി 635 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ കഴിഞ്ഞ ദിവസം 1,523 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 58,000 കടന്നു.

Exit mobile version