ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍കൂടി മരിച്ചു. കുവൈത്തില്‍ രണ്ട് പേരും ദുബായില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 148 ആയി.

കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി അജയന്‍ പത്മനാഭന്‍ ആണ് കുവൈത്തില്‍ മരിച്ച ഒരാള്‍. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം, കാവുങ്കല്‍ ശശികുമാര്‍ (52) ആണ് മരിച്ച രണ്ടാമത്തെയാള്‍. പത്തനംതിട്ട റാന്നി സ്വദേശി തോമസ് തച്ചിനാലില്‍ ദുബായിലുമാണ് മരിച്ചത്.

കൊവിഡ് ബാധിച്ചു മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കേയാണ് കാവുങ്കല്‍ ശശികുമാര്‍ മരിച്ചത്. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത് . കെ. ജി.എല്‍. കമ്പനി ജീവനക്കാരനായിരുന്നു.

അതെസമയം വന്ദേഭാരത് മൂന്നാം ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ന് ഒമ്പത് വിമാനങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ പ്രവാസി മലയാളികള്‍ ഇന്ന് നാട്ടിലെത്തും.

Exit mobile version