ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മലയാളി യുവാവ് സൗദിയില്‍ മരിച്ചു

റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് സൗദിയില്‍ മരിച്ചു. ആലപ്പുഴ, മുല്ലക്കല്‍ തോണ്ടന്‍ കുളങ്ങര സ്വദേശി ശിവഗംഗ വീട്ടില്‍ മനോജ് കുമാര്‍ (41) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മനോജ് വിവരം സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മനോജിനെ അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രീസ് സിറ്റിയിലുള്ള പ്രമുഖ കമ്പനിയിലെ ഓപ്പറേറ്ററായി ജോലിചെയ്ത് വരികയായിരുന്നു. വിജയന്‍ പിള്ള തങ്കമണി ദമ്പതികളുടെ മകനാണ്. രമ്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Exit mobile version