സൗദിയില്‍ കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു

Covid updates | Bignewslive

മക്ക: സൗദിയില്‍ കൊവിഡ് ബാധിച്ച് ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. വൈറസ് രോഗ ബാധിതരെ പരിചരിക്കുന്നതിനിടെയാണ് രോഗം ബാധിച്ചത്. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ഹുസൈനി എന്ന മെയില്‍ നഴ്സ് ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

മക്ക ആരോഗ്യ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. മക്കയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത്. ആരോഗ്യപ്രവര്‍ത്തകന്റെ വിയോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും കുടുംബാംഗങ്ങളെ അനുശോചിക്കുകയും ചെയ്തു.

43 കാരനായ ഖാലിദ് അല്‍ഹുസൈനി 15 വര്‍ഷം മുമ്പാണ് നഴ്സ് ആയി സേവനം ആരംഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ കരുതലോടെ പെരുമാറിയ ഹുസൈന്‍ മറ്റ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. അടുത്തിടെ ഇദ്ദേഹത്തിന് പ്രമേഹം സ്ഥിരീകരിച്ചിരുന്നു. പിന്നീടാണ് കൊവിഡ് പിടിപെട്ടതെന്ന് സ്ഥിരീകരിച്ചത്.

Exit mobile version