കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം 91,000 കടന്നു, മരണ സംഖ്യ 486 ആയി

ദുബായ്: ഗര്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 91,000 കടന്നു. സൗദിയില്‍ പത്തും യുഎഇയില്‍ ഒമ്പതും കുവൈറ്റില്‍ മൂന്നും പേരും കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചതോടെ ഗള്‍ഫില്‍ മരണസംഖ്യ 486 ആയി ഉയര്‍ന്നു.

അതേസമയം ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി ഉയര്‍ന്നു. ഇവരില്‍ കൂടുതല്‍ പേര്‍ മരിച്ചത് യുഎഇയിലാണ്. ഇന്നലെ മാത്രം ഗള്‍ഫില്‍ വൈറസ് ബാധമൂലം 23 പേരാണ് മരിച്ചത്. യുഎഇയില്‍ ഇതുവരെ വൈറസ് ബാധമൂലം 174 പേരാണ് മരിച്ചത്. സൗദിയില്‍ കഴിഞ്ഞ ദിവസം പത്ത് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 229 ആയി. സൗദിയില്‍ ഇന്നലെ 1322 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 35432 ആയി.

ഖത്തറില്‍ കഴിഞ്ഞ ദിവസം പുതുതായി 1,311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 20,000 കടന്നു. കുവൈറ്റില്‍ 641 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കുവൈറ്റില്‍ മെയ് പത്ത് മുതല്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം മുപ്പത് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version