കുവൈത്തില്‍ കൊവിഡ് ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു; രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ പകുതി പേര്‍ ഇന്ത്യന്‍ പൗരന്മാര്‍

കുവൈത്ത് സിറ്റി; കുവൈത്തില്‍ കൊവിഡ് ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. ഇന്ന് 195 ഇന്ത്യക്കാര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2492 ആയി ഉയര്‍ന്നു. മലയാളികള്‍ ഉള്‍പ്പെടെ ഇതുവരെ 15 ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ച് കുവൈത്തില്‍ മരിച്ചത്.

കുവൈത്തില്‍ ഇന്ന് ആകെ 526 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 5804 ആയി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതെസമയം പുതുതായി 85 പേര്‍ കൂടി രോഗമുക്തി നേടിയതിടെ കൊവിഡ് മുക്തരായവരുടെ എണ്ണം 2032 ആയി. നിലവില്‍ 3732 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 90 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 59 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Exit mobile version