കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍ (44) ആണ് മരിച്ചത്.
കൊവിഡ് ബാധയെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 20 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബം കുവൈത്തിലുണ്ട്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 13 ആയി. 2090 ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ 31 പേരാണ് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം 4619 ആയി. 1703 പേര്‍ ഇതുവരെ രോഗമുക്തി നേടി.
നിലവില്‍ 2883 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരുടെ നില ഗുരുതരമാണ്.

Exit mobile version