സഹായഹസ്തവുമായി ഇന്ത്യ: ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന വിദഗ്ദ ഇന്ത്യന്‍ സംഘം യുഎഇയിലേക്ക്

ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ യുഎഇയിലേക്ക് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയക്കുന്നു. 88 വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍ നിന്നും യുഎഇയിലെത്തുക. ഡല്‍ഹിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ, ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം നേരത്തേ യുഎഇ അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയില്‍ അവധിക്കെത്തിയ യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും എത്രയും പെട്ടെന്ന് തിരികെ എത്തിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയക്കുന്നതെന്ന് ഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ത്യയിലേക്ക് 7 ടണ്‍ വൈദ്യസഹായ വസ്തുക്കള്‍ യുഎഇ അയച്ചു.
മാസ്‌ക് അടക്കമുള്ള വൈദ്യസഹായ വസ്തുക്കളാണ് അയച്ചത്.

Exit mobile version