അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; കുടുംബം ഒന്നടങ്കം നിരീക്ഷണത്തില്‍

മല്ലപ്പള്ളി: അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ (മുളക്കല്‍ ) അജി ഗോപിനാഥ് (42) ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. യൂണിവേഴ്സല്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

ജോണ്‍സണ്‍ ഐടിസി മുന്‍ അധ്യാപകനും റേഡിയോ മെക്കാനിക്കും കൂടിയായിരുന്നു ഗോപിനാഥ്. പാടിമണ്‍ തടത്തേല്‍ ഗോപിനാഥന്റെയും ഓമനയുടെയും മകനാണ്.

വായ്പൂര് പെരുമ്പാറ തോങ്കടയില്‍ കുടുംബാംഗം രേഖ (സോനു) യാണ് ഭാര്യ. മക്കള്‍ അനഞ്ജയ്(6) ഹണി (4). ഭാര്യയും മക്കളും ഭാര്യാമാതാവ് വായ്പൂര് പെരുമ്പാറ തോണ്ടറയില്‍ ശാന്തമ്മയും അബുദാബിയിലുണ്ട്. ഇവരെല്ലാവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 12 വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

Exit mobile version