സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയില്‍ ഗോപാലന്‍ രാധാകൃഷ്ണന്‍ (60) ഹഫര്‍ അല്‍ബാത്വിനിലാണ് മരിച്ചത്. കൊവിഡ് ബാധിച്ച് രണ്ടാഴ്ച്ചയായി ഹഫറിലെ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അവധിക്ക് നാട്ടില്‍ പോകാന്‍ തയ്യാറെടുപ്പ് നടത്തുന്ന സമയത്താണ് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. 29 വര്‍ഷമായി ഹഫറില്‍ തയ്യല്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: വിജയമ്മ. മക്കളായ നന്ദു കൃഷ്ണന്‍, ചിന്ദു കൃഷ്ണന്‍ എന്നിവര്‍ സൗദിയില്‍ ഉണ്ട്. മരുമകള്‍: ഷാനി.

മൃതദേഹം കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Exit mobile version