കൊവിഡ് 19; വൈറസ് ബാധമൂലം യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു

ദുബായ്; കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശി സ്വദേശി അഹ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി.

മരിച്ച അഹമ്മദ് കബീര്‍ ചുമയും ശ്വാസടസവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ച തുമ്പമണ്‍ സ്വദേശി കോശി സഖറിയ ദുബായില്‍ അല്‍ജറാന്‍ പ്രിന്റിംഗ് പ്രസ് നടത്തി വരികയായിരുന്നു. കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ദുബായിലെ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

അതേസമയം യുഎഇയില്‍ 484 പേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7265 ആയി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ആകെ 43 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version