കുവൈറ്റില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈറ്റില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് എബ്രഹാം, ഡോ. സുജ ദമ്പതികളുടെ മകന്‍ നിഹാല്‍ മാത്യു ഐസക്(13) ആണ് റിഗ്ഗയിലെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചത്.

കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏറെ നേരം കമ്പ്യൂട്ടര്‍ ഗെയിം കളിച്ചിരുന്ന കുട്ടിയെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ കുട്ടിയെ കാണാതായിരുന്നു. ശേഷം കുറെനേരമായി കുട്ടിയെ കാണാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പിന്നില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version