കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്താൻ ശ്രമം; മോഡി സർക്കാർ ഉടൻ ഇടപെടണം; അപലപിച്ച് ഇസ്ലാമിക രാഷ്ട്രങ്ങൾ

ജിദ്ദ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ വളർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇന്ത്യയിലെ സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ (ഒഐസി) രംഗത്ത്. വിഷയത്തിൽ ഒഐസിയുടെ മനുഷ്യാവകാശ വിഭാഗമായ ഐപിഎച്ച്ആർസിയാണ് പ്രതിഷേധം അറിയിക്കുകയും ചെയതു.

കൊവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ മാധ്യമങ്ങൾ മോശം രീതിയിൽ മുസ്‌ലിങ്ങളെ ചിത്രീകരിക്കുകയാണെന്നും അവർക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒഐസി ആരോപിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ഇസ്‌ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം, നേരത്തെ കൊവിഡ് 19 മതവും ജാതിയും നോക്കിയല്ല ബാധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചിരുന്നു. കൊവിഡിനെ നേരിടേണ്ടത് സാഹോദര്യവും ഒരുമയും കൊണ്ടാണ്. നമ്മളെല്ലാവരും അതിൽ ഒരുമിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Exit mobile version