കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കും; യുഎഇ

അബുദാബി: യുഎഇയില്‍ കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന്റെ അടിസ്ഥാന ചെലവുകള്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഏറ്റെടുക്കും. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍നഹ് യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബം യുഎഇയിലുണ്ടെങ്കില്‍ എല്ലാ രാജ്യക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് യുഎഇ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

‘നിങ്ങള്‍, കുടുംബത്തിലെ ഒരാള്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന് സംരക്ഷണം ഒരുക്കുന്നത്.

Exit mobile version