ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു; റോഡുകളില്‍ ഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര നടപടികളുമായി അശ്ഗാല്‍

ദോഹ: ഖത്തറില്‍ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെ മുതല്‍ വീണ്ടും മഴ ശക്തമായിരിക്കുകയാണ്. അതേസമയം നാളെയും ശക്തമായ മഴ ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. മഴ ശക്തമാവുന്ന സാഹചര്യത്തില്‍ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര നടപടിളുമായി അശ്ഗാല്‍ രംഗത്തെത്തി.

റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നേരത്തേ തന്നെ മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ടാങ്കറുകളും മൊബൈല്‍ പമ്പുകളും ഉപയോഗിച്ച് റോഡുകളിലെ വെള്ളക്കെട്ടുകള്‍ നീക്കുന്ന പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്. ഇതുവരെ ഗതാഗത്തെ മഴ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് അശ്ഗാല്‍ അറിയിച്ചത്. എല്ലാ പ്രധാന റോഡുകളും ടണലുകളും ഓപ്പണ്‍ ആണ്.

അതേസമയം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അശ്ഗാല്‍ മന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണ്ടര്‍ പാസുകളിലും പാലങ്ങളിലും വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും മണല്‍ വഴികളിലൂടെ വാഹനമോടിക്കരുതെന്നും റോഡ് ഡൈവേര്‍ഷന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന നിര്‍ദേശങ്ങളും അശ്ഗാല്‍ നല്‍കി.

Exit mobile version