ലോക്ക് ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങിത്തിരിഞ്ഞ് നടന്നു; കുവൈറ്റിൽ നാല് പ്രവാസികൾ കസ്റ്റഡിയിൽ; നാടുകടത്തും

കുവൈറ്റ് സിറ്റി: രാജ്യത്തെ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ നാല് പ്രവാസികളെ കുവൈറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. മഹ്ബൂലയിലാണ് സംഭവം. ഫെൻസിങ് മുറിച്ചാണ് ഇവർ പുറത്തിറങ്ങിയത്.

നിയമം ലംഘിച്ച നാലുപേരെയും നാടുകടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചോദ്യം ചെയ്യലിൽ നാലുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണും കർഫ്യൂവും ലംഘിക്കുന്നവർക്ക് മാപ്പ് നൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ വിഭാഗം വാർത്താക്കുറിപ്പിൽ അറിയിക്കുകയും ചെയ്തു.

കർഫ്യൂ ലംഘിച്ചതിന് മൂന്നുപേരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്ത്. ഇവർ മൂന്നുപേരും സ്വദേശികളാണ്.

Exit mobile version