ഒമാനില്‍ 62 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 546 ആയി ഉയര്‍ന്നു

മസ്‌ക്കറ്റ്: ഒമാനില്‍ 62 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 546 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് ബാധിച്ച് രാജ്യത്ത് 3 പേരാണ് മരിച്ചത്. 109 പേര്‍ക്ക് രോഗമുക്തി നേടി. ബാക്കി 434 പേര്‍ ചികിത്സയിലാണ്. അതെസമയം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ ഇന്ന് രണ്ടാം ദിവസമാണ്. സഞ്ചാരത്തിന് കര്‍ശന നിയന്ത്രണമാണുള്ളത്.

അതിനിടെ ഒമാനിലെ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ നിലവിലെ സാഹചര്യത്തില്‍ പദ്ധതിയില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Exit mobile version