കൊവിഡ് 19; ഗള്‍ഫ് രാജ്യങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു, മരണം 68 ആയി

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. വൈറസ് ബാധമൂലം ഇതുവരെ 68 പേരാണ് മരിച്ചത്. യുഎഇയിയില്‍ 2659 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ 2932 പേര്‍ക്കും ഒമാനില്‍ 457, കുവൈറ്റ് 855, ബഹറൈന്‍ 811, ഖത്തര്‍ 2200 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം കുവൈറ്റില്‍ കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 79 പേര്‍ ഇന്ത്യക്കാരാണ്. വൈറസിന്റെ വ്യാപനം തടയുന്നതിനായി മസ്‌ക്കറ്റില്‍ ഏപ്രില്‍ പത്ത് മുതല്‍ ഇരുപത്തിരണ്ട് വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുബായിയില്‍ വാഹനത്തിലിരുന്ന് കൊണ്ടുതന്നെ വൈറസ് ബാധയുണ്ടോ എന്ന പരിശോധന നടത്താനുള്ള രണ്ട് കേന്ദ്രങ്ങള്‍ കൂടി പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നേരത്തേ വെബ്സൈറ്റ് വഴി അനുമതി വാങ്ങിയതിന് ശേഷമായിരിക്കണം ഈ കേന്ദ്രങ്ങളിലേക്ക് പോകേണ്ടത്. അതേസമയം ദേശീയ അണുനശീകരണ പരിപാടി നീട്ടിയതിനാല്‍ എല്ലാ വാണിജ്യ പരിപാടികള്‍ക്കുമുള്ള നിയന്ത്രണം ഏപ്രില്‍ 18 വരെ തുടരുമെന്നും ദുബായ് സാമ്പത്തികവിഭാഗം അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ക്ക് പുറമെ പിഴ നടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version