റിയാദ്: റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി അരക്കുപറമ്പ് കോതപ്പുറത്ത് ഇസ്ഹാഖ് (35) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. റിയാദില്‍ ഉമ്മുല്‍ ഹമാമില്‍ ഒരു റൊട്ടി നിര്‍മാണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇസ്ഹാഖ്.
കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മൃതദേഹം റിയാദില്‍ ഖബറടക്കും.ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹോദരന് യൂനുസിനെ സഹായിക്കാന്‍ മലയാളികളായ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.