കടംകയറി പുരയിടം വില്‍ക്കാനൊരുങ്ങി, ടോക്കണ്‍ അഡ്വാന്‍സ് വാങ്ങാന്‍ രണ്ടു മണിക്കൂര്‍ ബാക്കിയിരിക്കെ ബാവയ്ക്ക് ലോട്ടറിയടിച്ചത് ഒരു കോടി!

muhammed bhava | bignewskerala

കാസര്‍കോട്: കടംകയറി പുരയിടം വില്‍ക്കാന്‍ തീരുമാനിച്ച് അതിനുള്ള ടോക്കണ്‍ അഡ്വാന്‍സ് വാങ്ങാനിരിക്കെ ബാവയെ തേടിയെത്തി ഭാഗ്യദേവത. ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റില്‍ ഒന്നാം സമ്മാനമായ ഒരു കോടി അടിച്ചത് മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവ (50) യ്ക്കാണ്.

അമ്പത് ലക്ഷത്തോളം ഉണ്ടായിരുന്നു ബാവയ്ക്ക്. ഇത് വീട്ടാന്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നു. അങ്ങനെ വര്‍ഷങ്ങളായി അധ്വാനിച്ച് സ്വരൂക്കൂട്ടിയ ഏക സമ്പാദ്യമായ വീട് വിറ്റ് കടം തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കവെയാണ് ബാവയ്ക്ക് ലോട്ടറിയടിച്ചത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറിയേനെയെന്ന് ബാവ പറയുന്നു.

also read: അനിയത്തിപ്രാവിലേക്ക് കൃഷ്ണയെ പരിഗണിച്ചിട്ടേ ഇല്ല; കുഞ്ചാക്കോ മാത്രമായിരുന്നു മനസിൽ; കൃഷ്ണയുടെ വാദത്തെ തള്ളി ഫാസിൽ

അഞ്ച് മക്കളാണ് മുഹമ്മദിന്. നാല് പെണ്‍മക്കളും ഒരാണും. പെണ്‍മക്കളുടെ കല്യാണവും വീട് നിര്‍മാണവും കഴിഞ്ഞപ്പോഴാണ് അമ്പത് ലക്ഷത്തിന്റെ കടമുണ്ടായത്. ഇതിനിടെ മകനെ ഖത്തറിലയക്കുന്നതിന് പലിശക്ക് കടം വാങ്ങിയിരുന്നു. ഈ ബാധ്യതകളെല്ലാം തീര്‍ക്കാന്‍ വേണ്ടിയാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചത്.

സ്ഥിരമായി ലോട്ടറിയെടുക്കുന്ന ഹൊസങ്കടിയിലെ അമ്മ ലോട്ടറി ഏജന്‍സിയില്‍നിന്നാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. ‘ഞായറാഴ്ച അഞ്ച് മണിക്ക് ടോക്കണ്‍ തരാന്‍ ഒരു പാര്‍ട്ടി എത്താമെന്ന് അറിയിച്ചിരുന്നതാണ്. 45 ലക്ഷം വേണമായിരുന്നു, കാരണം അത്രയും കടമുണ്ടായിരുന്നു. 40 ലക്ഷമാണ് അവര്‍ വില പറഞ്ഞത്. ആ തുകയ്ക്ക് സമ്മതിക്കാമെന്ന് കരുതി ഇരുന്നതാണ്. കിട്ടുന്ന വിലയ്ക്ക് വിറ്റ് ഒരു വാടക വീട്ടിലേക്ക് മാറാനാണ് തീരുമാനിച്ചിരുന്നത്’,ബാവ പറഞ്ഞു.

ടോക്കണ്‍ തരാനുള്ള പാര്‍ട്ടിയെ കാത്ത് വീട്ടിലിരിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരുമണിക്ക് ബാവ ടൗണിലേക്കിറങ്ങി. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നാല് ടിക്കറ്റെടുത്തു.എന്നെങ്കിലും ഭാഗ്യം തുണയ്ക്കും എന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ നാല് മാസമായി ലോട്ടറി എടുക്കാറുണ്ടെന്ന് ബാവ പറഞ്ഞു.

Exit mobile version