കൊവിഡ് 19; ഒമാനില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 33 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 331 ആയി

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 33 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 331 ആയി ഉയര്‍ന്നു. ഒമാനില്‍ രണ്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 61 പേര്‍ക്ക് അസുഖം ഭേദമായി.

അതേസമയം സുപ്രീം കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പ്രകാരം എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്താകമാനമായി മരിച്ചവരുടെ എണ്ണം 69000 കവിഞ്ഞു. ഇതുവരെ 12 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഫ്രാന്‍സില്‍ 518 പേരും ഇറ്റലിയില്‍ 525 പേരും ബ്രിട്ടനില്‍ 621 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്.

Exit mobile version