മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കണ്ണൂര്‍ ചാലാട് അലവില്‍ സ്വദേശി പുളിക്കപ്പറമ്പില്‍ ആദര്‍ശ് (44) ആണ് മവേല സൂഖിലെ താമസ സ്ഥലത്ത് മരിച്ചത്.
15 വര്‍ഷമായി മാവേല സൂഖിനടുത്ത് ഡിഷ് ആന്റിന ഫിക്ക്‌സിങ് ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു.