മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് ഉടൻ മറുപടിയെത്തി; 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് എംഎ യൂസഫലി

തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പിന്റെ 10 കോടി രൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലിയാണ് അറിയിച്ചത്. കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രി ദുരിതാശ്വാസ മിധിയിലേക്ക് സംഭാവന നൽകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട എംഎ യൂസഫലി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് 10 കോടി രൂപ സംഭാവന നൽകുമെന്ന കാര്യം അറിയിച്ചത്.

Exit mobile version