യുഎഇയില്‍ റെസിഡന്‍സ് വിസയുള്ളവര്‍ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം; നിര്‍ദേശവുമായി യുഎഇ വിദേശകാര്യ മന്ത്രാലയം

ദുബായ്: യുഎഇയില്‍ റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ നാട്ടിലാണെങ്കില്‍ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍. മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്റെ www . mofaic . gov . ae എന്ന വെബ്‌സൈറ്റിലാണ് പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത് .

വെബ്‌സൈറ്റിലെ സര്‍വീസസ് എന്ന വിഭാഗത്തില്‍ വ്യക്തിഗത സേവനം എന്ന വിഭാഗത്തിലാണ് തവജുതി റെസിഡന്‍സ് എന്ന പുതിയ സേവനം ആരംഭിച്ചിട്ടുളളത്. ഇതില്‍ ക്ലിക്ക് ചെയ്ത് പേര് , എമിറേറ്റ്‌സ് ഐഡി നമ്പര്‍ , നാട്ടിലെ മൊബൈല്‍ നമ്പര്‍ , യുഎഇയിലുള്ള ബന്ധുവിന്റെ നമ്പര്‍ , കഴിഞ്ഞ രണ്ടാഴ്ചക്കിടെ സന്ദര്‍ശിച്ച രാജ്യങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം .

പ്രവാസികള്‍ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം. അടിയന്തരഘട്ടങ്ങളില്‍ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു. അടിന്തര സാഹചര്യത്തില്‍ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനും കൂടിയുള്ള സംവിധാനമാണിത്. വിദേശകാര്യമന്ത്രാലയം ആദ്യമായാണ് ഇത്തരമൊരു സേവനം ആരംഭിക്കുന്നത് .

Exit mobile version