കൊവിഡ്; യുഎഇ എല്ലാ വിമാന സര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി

അബുദാബി: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇ എല്ലാ വിമാന എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. താത്ക്കാലികമായിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ചരക്ക് വിമാനങ്ങളും യുഎഇ പൗരന്മാരെ അടിയന്തിരമായി ഒഴിപ്പിക്കുന്ന വിമാനങ്ങളും മാത്രമേ അനുവദിക്കൂ. 14 ദിവസത്തേക്കായിരിക്കും വിലക്ക്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, സൗദി അറേബ്യാ ഇന്ന് മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഉണ്ടാകും. സല്‍മാന്‍ രാജാവാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 21 ദിവസം കര്‍ഫ്യൂ തുടരും.

Exit mobile version