അതിവേഗം പടര്‍ന്ന് കൊറോണ; കുവൈറ്റില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതിവേഗമാണ് കുവൈറ്റില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. ഇതോടെ കുവൈറ്റില്‍ വൈറസ് ബാധിതരുടെ എണ്ണം 148 ആയി ഉയര്‍ന്നു. ഇതില്‍ അഞ്ച് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

343 പേര്‍ നിരീക്ഷണത്തിലുണ്ട്. അതേസമയം, ഇന്ന് മൂന്ന് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 130 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അതിനിടെ കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകള്‍, വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമായിരിക്കും.

Exit mobile version