നാട്ടിലേക്ക് വരാനും, തിരിച്ച് പോകാനും കഴിയാതെ പ്രതിസന്ധിയില്‍; കൊറോണയില്‍ വലഞ്ഞ് പ്രവാസികള്‍

വടകര: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് പ്രവാസികളാണ്. നാട്ടിലേക്കുവരാനും അവധി കഴിഞ്ഞ് തിരിച്ചുപോകാനും കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവര്‍.
മലയാളികള്‍ ഏറെയുള്ള ദുബായ്, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ത്രിശങ്കുവിലായത് ഒട്ടേറെ പേരാണ്.

ഒരാഴ്ചയ്ക്കിടെ നൂറുകണക്കിനാളുകളാണ് ഗള്‍ഫ് നാടുകളിലേക്കുള്ള യാത്ര റദ്ദാക്കിയത്. പലരുടെയും വിസ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതേസമയം, ഖത്തറും കുവൈറ്റും സൗദിയുമെല്ലാം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചതാണ് ആകെയുള്ള ആശ്വാസം.

കല്ല്യാണം പോലുള്ള ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികളാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. നാട്ടിലെത്തിയാല്‍ തന്നെ അവര്‍ 14 ദിവസത്തോളം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. അതിനാല്‍ പല വിവാഹങ്ങളും മാറ്റിവെയ്‌ക്കേണ്ട അവസ്ഥയില്‍ വരെ എത്തിയിരിക്കുകയാണ്.

Exit mobile version