ഹരീഷ് ശിവരാമകൃഷ്ണനും ഷബീറലിയും ഒരേ വേദിയിൽ; സംഗീത നിശ അബുദാബിയിൽ

അബുദാബി: പ്രവാസ ലോകത്ത് സംഗീത മഴ പെയ്യിക്കാൻ പ്രശസ്ത ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സിനിമാ പിന്നണി ഗായകൻ ഷബീറലിയും ഒരേ വേദിയിൽ എത്തുന്നു. കളർലൈൻ ഇവെന്റ്‌സ് അവതരിപ്പിക്കുന്ന സംഗീത നിശയിലാണ് ഇരു താരങ്ങളും ഒന്നിച്ചെത്തുന്നത്.

മാർച്ച് 5ന് വ്യാഴാഴ്ച വൈകീട്ട് 7.30-ന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കളേഴ്‌സ് മ്യൂസിക്കൽ നൈറ്റ് പോസ്റ്റർ പ്രകാശനം ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക് എംഡി ബിപി നാസർ, അറഫ പ്രിന്റിംഗ് പ്രസ്സ് എംഡി അബ്ദുൾ സമദ്, ഗ്ലോബൽ വിങ്‌സ് എംഡി മജീദ് തൈപ്പറമ്പിൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ മലയാളി സമാജം വൈസ് പ്രസിഡന്റ് സലീം ചിറക്കൽ സംഘാടകരായ മുജീബ് റഹ്മാൻ വട്ടംകുളം, സിപി കാലടി എന്നിവരും സംബന്ധിച്ചു

Exit mobile version