ദുബായിയില്‍ വെച്ച് സ്ത്രീയെ മോശമായി സ്പര്‍ശിച്ച് ഇന്ത്യക്കാരന്‍; തടവ് ശിക്ഷ വിധിച്ച് കോടതി

ദുബായ്: ദുബായിയില്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ മോശമായി സ്പര്‍ശിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ. സംഭവത്തിന്റെ സത്യാവസ്ഥ കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
മുപ്പത്തിരണ്ടുകാരനായ പ്രവാസി ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. ശിക്ഷകഴിഞ്ഞാല്‍ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ദുബായ് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 2നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
അല്‍ റഷീദിയ പോലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിറിയയില്‍ നിന്നുള്ള മുപ്പത്തിയഞ്ചുകാരിയാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.

രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ ആഗസ്റ്റ് രണ്ട് രാവിലെ കുട്ടികളുമായി ഷോപ്പിങിന് എത്തിയതായിരുന്നു. ഇവിടെ വെച്ച് യുവാവ് തന്നെ ശ്രദ്ധിക്കുന്നത് കണ്ടിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. പിന്നീട് തുറിച്ച് നോക്കുന്ന രീതി തന്നെ ഭയപ്പെടുത്തി.

ശേഷം തന്റെ പുറകെ തന്നെ നടന്ന് ചേര്‍ന്ന് നടക്കാന്‍ യുവാവ് ശ്രമിച്ചതായും യുവതി വ്യക്തമാക്കി. മാറി നടക്കാന്‍ നോക്കുന്നതിനിടയിലാണ് യുവാവ് മോശമായി രീതിയില്‍ പിന്നില്‍ നിന്ന് സ്പര്‍ശിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. മാന്യമായി വസ്ത്രം ധരിച്ച യുവാവ് ഇത്തരം നീചമായ രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.

തുടര്‍ന്ന് സംഭവം യുവതി പരാതിപ്പെടുകയും മാള്‍ ജീവനക്കാറെ ഇയാളെ കൈയ്യോടെ പിടികൂടുകയും ചെയ്തു. സംഭവ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും വ്യക്തമായി. യുവാവ് തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് നടപടി.

Exit mobile version