ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം; റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: റിയാദില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം കളമശ്ശേരിയില്‍ കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മാഈലിന്റെ മകന്‍ ഹാഷിം ഇസ്മാഈല്‍ (26) ആണ് മരിച്ചത്. ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം.

പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബു ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് അപകടം.
യുവാവ് ഓടിച്ച ട്രെയിലര്‍ ചെക്ക് പോസ്റ്റില്‍ എണ്ണ ടാങ്കറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

11മാസം മുമ്പാണ് ഹാഷിം സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മാഈല്‍. യാംബു ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം സൗദിയില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ക്കായി കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.

Exit mobile version