അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി യുഎഇ; എല്ലാ രാജ്യങ്ങൾക്കും ക്ഷണം

ദുബായ്: അഞ്ചു വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ ടൂറിസ്റ്റ് വിസയെ സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

എല്ലാ രാജ്യത്തു നിന്നുമുള്ള പൗരന്മാർക്കും അഞ്ചു വർഷത്തേക്കുള്ള പുതിയ വിസ ലഭിക്കും. യുഎഇയെ ലോകത്തെ ഒന്നാം നമ്പർ വിനോദ സഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തെ കൂടുതൽ വേഗത്തിലാക്കാൻ പുതിയ നിയമം സഹായിക്കുമെന്നാണ് കരുതുന്നത്.

2020നെ വ്യത്യസ്തമായ രീതിയിൽ സ്വീകരിക്കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന 50 വർഷത്തേക്കുള്ള കാര്യങ്ങളുടെ ഒരുക്കമാണിതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

Exit mobile version