റിയാദില്‍ ജോലി സ്ഥലത്ത് പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയില്‍

റിയാദ്: പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് ജോലി സ്ഥലമായ ജുബൈലില്‍ ജീവനൊടുക്കിയത്.

ശനിയാഴ്ച രാവിലെ അറീഫിയയിലെ മുറിയില്‍ ബാലകൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലായിരുന്നു ബാലകൃഷ്ണന്‍ ജോലി.

കമ്പനിയുടെ നടത്തിപ്പുകാരന്‍ നാട്ടിലായതിനാല്‍ കുറച്ചു ദിവസമായി ഈ സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം റിയാദില്‍ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി. റിയാദ് ടാനി ശുദ്ധജല കമ്പനിയിലെ ഡ്രൈവറായിരുന്ന സിയാദാണ് (30) കഴിഞ്ഞ 21നു മരിച്ചത്. താനിയ കുടിവെള്ള കമ്പനിയില്‍ ഡ്രൈവറായ സിയാദ് ശനിയാഴ്ച രാവിലെ ഡ്യൂട്ടിയുടെ ഭാഗമായി അല്‍ഖര്‍ജില്‍ നിന്നും റിയാദിലേക്ക് വരുമ്പോഴായിരുന്നു മരണം.

റോഡരികില്‍ കിടക്കുന്ന കമ്പനിയുടെ വാഹനം കണ്ട് സഹപ്രവര്‍ത്തകര്‍ നോക്കിയപ്പോഴാണ് സിയാദ് കാറിനുള്ളില്‍ മരിച്ച്കിടക്കുന്നത് കണ്ടത്. ശേഷം പോലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ സിയാദ് മരണപ്പെട്ടിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്ട്ട്.

Exit mobile version