റിയാദ്: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി. റിയാദ് ടാനി ശുദ്ധജല കമ്പനിയിലെ ഡ്രൈവറായിരുന്ന സിയാദാണ് (30) കഴിഞ്ഞ 21നു മരിച്ചത്. കുത്തിയതോട് കോതാട്ട് വെളി കുഞ്ഞാമ്മുവിന്റെയും റഹീമ്മയുടെയും മകനാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഡ്രൈവിങ്ങിനിടെ ആലപ്പുഴ കുത്തിയതോട് തുറവൂര്‍ സ്വദേശി കോതാട്ട്‌വെളി കുഞ്ഞുമുഹമ്മദിന്റെ മകന്‍ സിയാദ് (30) മരിച്ചത്. താനിയ കുടിവെള്ള കമ്പനിയില്‍ ഡ്രൈവറായ സിയാദ് ശനിയാഴ്ച രാവിലെ ഡ്യൂട്ടിയുടെ ഭാഗമായി അല്‍ഖര്‍ജില്‍ നിന്നും റിയാദിലേക്ക് വരുമ്പോഴായിരുന്നു മരണം.
റോഡരികില്‍ കിടക്കുന്ന കമ്പനിയുടെ വാഹനം കണ്ട് സഹപ്രവര്‍ത്തകര്‍ നോക്കിയപ്പോഴാണ് സിയാദ് കാറിനുള്ളില്‍ മരിച്ച്കിടക്കുന്നത് കണ്ടത്. ശേഷം പോലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ സിയാദ് മരണപ്പെട്ടിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മരണകാരണം ഹൃദയാഘാതമാണെന്നുമാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
അല്‍ഖര്‍ജിലെ ജാമിഅ അബ്ദുല്‍ അസീസ് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടത്തി ഹയാത്തം മഖ്ബറയില്‍ കഴിഞ്ഞ ദിവസം ഖബറടക്കി.