നഴ്‌സറി കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരിക്കായുള്ള അന്വേഷണം ആരംഭിച്ചു

റിയാദ്: നഴ്‌സറി കുട്ടിയെ മര്‍ദിച്ച സ്‌കൂള്‍ ജീവനക്കാരിക്കായുള്ള അന്വേഷണം ആരംഭിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ നടപടിക്ക് ഒരുങ്ങിയത്. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരിക്കെതിരെ കേസെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി.

സ്‌കൂളില്‍ നിന്നും കുട്ടിയെ മര്‍ദിക്കുന്ന വിവരം ഇതേ സ്‌കൂളിലെ മറ്റൊരു ജീവനക്കാരിയാണ് രക്ഷിതാക്കളെ അറിയിച്ചത്. ശേഷം കുട്ടിയെ ക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി നല്‍കി. ഇത് പിന്നീട് സൂമഹ മാധ്യമങ്ങള്‍ സംഭവത്തില്‍ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി.

ലൈസന്‍സില്ലാതെയാണ് നഴ്‌സറി സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്ന് അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ പിതാവ് നഴ്‌സറിക്കും ജീവനക്കാരിക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Exit mobile version