ഇന്ത്യയുടെ പതാകയും വര്‍ണ്ണ ബലൂണുകളും ഒപ്പം മധുര പലഹാരങ്ങളും; അബുദാബി എയര്‍പോട്ടില്‍ വന്നിറങ്ങിയ ഇന്ത്യക്കാര്‍ക്ക് വന്‍ സ്വീകരണം ഒരുക്കി അധികൃതര്‍, വീഡിയോ

ഇത് ഏറെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് വന്നിറങ്ങിയ യാത്രികര്‍ പ്രതികരിച്ചു.

ദുബായ്: കഴിഞ്ഞ ദിവസമാണ് രാജ്യം 73-ാം സ്വാതന്ത്യദിനം ആഘോഷിച്ചത്. പ്രളയം രാജ്യത്തെ വിഴുങ്ങുമ്പോഴും രാജ്യം ആഘോഷത്തിന്റെ ലഹരിയില്‍ തന്നെയായിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ദൃശ്യങ്ങളാണ്.

ഇന്ത്യയില്‍ നിന്ന് എത്തിയ എല്ലാ യാത്രക്കാര്‍ക്കും വന്‍ സ്വീകരണമൊരുക്കിയാണ് അബുദാബി വിമാനത്താവളം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായത്. വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യാക്കാരെ ഇന്ത്യയുടെ പതാകയും വര്‍ണ്ണബലൂണുകളും മധുരപലഹാരങ്ങളും നല്‍കിയാണ് അധികൃതര്‍ വരവേറ്റത്‌.

ഇത് ഏറെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് വന്നിറങ്ങിയ യാത്രികര്‍ പ്രതികരിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്ക് യുഎഇ ഭരണാധികാരികള്‍ അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. യാത്രികര്‍ക്ക് നല്‍കിയ സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

ഈ വര്‍ഷം മാത്രം ഈ വിമാനത്താവളത്തിലൂടെ നാലുകോടി പതിനഞ്ച് ലക്ഷത്തോളം ആളുകളാണ് സഞ്ചരിച്ചത്. അതില്‍ 57 ലക്ഷം യാത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എല്ലാ തവണയും സ്വാതന്ത്ര്യ ദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സാങ്കേതിക തകരാറു മൂലം അതിനു സാധിച്ചില്ല.

Exit mobile version