എംഎം ലോറന്‍സിന്റെ കുടുംബത്തെ ബിജെപി ഏറ്റെടുക്കും..! വേണമെങ്കില്‍ അമഗത്വം നല്‍കും; പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: എംഎം ലോറന്‍സിന്റെ കുടുംബത്തെ ബിജെപി ഏറ്റെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ജോസഫ് ബിജെപി സമരവേദിയിലെത്തിയതോടെ മകളുടെ ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ സംഭവം വിവാദമായതോടെ ആഷയെ ജോലിയിലേക്ക് തിരിച്ചെടുത്തു. ആഷയെ വ്യാഴാഴ്ചയാണു പിരിച്ചുവിട്ടത്. തുടര്‍ന്ന് ഇവര്‍ മാനേജിങ് ഡയറക്ടറുടെ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സംഭവം വിവാദമായതോടെ നേതാക്കള്‍ ഇടപെട്ടാണു നടപടി പിന്‍വലിപ്പിച്ചത്.

പാപ്പനംകോട് വ്യവസായ എസ്റ്റേറ്റിലെ സ്ഥിരം ജീവനക്കാരായ ഇവര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് പ്രകാരം എംപോറിയത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇവരെയാണു മാതൃസ്ഥാപനത്തിലേക്കു മടക്കി അയച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെ സമരവേദിയില്‍ മകന്‍ മിലന്‍ ഇമ്മാനുവല്‍ ലോറന്‍സ് പങ്കെടുത്തതിന്റെ പ്രതികാരമായാണു തന്നെ പിരിച്ചുവിട്ടതെന്ന് ആഷ ആരോപിച്ചിരുന്നു. ഇതോടെയാണ് ബിജെപിയുടെ പുതിയ പ്രഖ്യാപനം.

Exit mobile version