മുഴുവന്‍ വോട്ടും നോട്ടയ്ക്ക് ചെയ്ത ഒരു ഗ്രാമം നേടിയത് എന്ത്? നിലപാട് വ്യക്തമാക്കി ചിറ്റൂര്‍

ഈ പഞ്ചായത്തുകളില്‍ നിന്ന് ഏകദേശം 25,000 വോട്ടുകളാണ് അന്ന് നോട്ടക്ക് പോയത്.

2014 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ ചിറ്റൂര്‍ മേഖലയില്‍പ്പെടുന്ന വടകരപ്പതി എരിത്യാമ്പതി പഞ്ചായത്തുകള്‍ നോട്ടക്ക് വോട്ട് രേഖപ്പെടുത്തി ശ്രദ്ധേയമായിരുന്നു. കുടിവെള്ളപ്രശ്നം ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കാതെ വന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധ സൂചകമായി ഇത്തരമൊരു നീക്കം. ഈ പഞ്ചായത്തുകളില്‍ നിന്ന് ഏകദേശം 25,000 വോട്ടുകളാണ് അന്ന് നോട്ടക്ക് പോയത്. എന്നാല്‍ ഇക്കുറി എല്‍ഡിഎഫിന് പരസ്യമായി പിന്തുണ അറിയിച്ചുകൊണ്ട് ഇവര്‍ രംഗത്ത് വന്നിരിക്കുകയാണ്. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് ഇവര്‍ പറയുന്നു. ആലത്തൂരിലെ വടകരപ്പതി എരിത്യാമ്പതി പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് ബിഗ് ലൈവ് ടിവി പ്രതിനിധി കൃഷ്ണയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Exit mobile version