നോട്ടയ്ക്കും മുന്നേറ്റം; പതിമൂന്ന് മണ്ഡലങ്ങളില്‍ നാലാം സ്ഥാനം; ഏറ്റവും കൂടുതല്‍ ആലത്തൂരില്‍

കോഴിക്കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ പതിമൂന്ന് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് നാലാം സ്ഥാനം. ആലത്തൂര്‍ മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്.

ആലത്തൂര്‍ മണ്ഡലത്തില്‍ 7722 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് 3473 നോട്ട വോട്ടുകളും രേഖപ്പെടുത്തി. ചാലക്കുടിയാണ് ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ ലഭിച്ച രണ്ടാമത്തെ മണ്ഡലം. ഇവിടെ 7578 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.

പാലക്കാട് 6665 വോട്ടുകളും ആലപ്പുഴയില്‍ 6065 വോട്ടുകളും കൊല്ലത്ത് 6018 വോട്ടുകളും നോട്ടയ്ക്ക് ലഭിച്ചു.
ആറ്റിങ്ങള്‍ മണ്ഡലത്തില്‍ 5685 വോട്ടുകളും മാവേലിക്കരയില്‍ 5669 വോട്ടുകളും എറണാകുളത്ത് 5378 വോട്ടുകളും ഇടുക്കിയില്‍ 5317 വോട്ടുകളുമാണ് നോട്ട സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് 4580, കാസര്‍കോട് 4417, തശൂര്‍ 4253 വോട്ടുകളും നോട്ടയ്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

Exit mobile version