തെരഞ്ഞെടുത്ത പാര്‍ട്ടി തെറ്റിപ്പോയി..! ഊര്‍മിള മണ്ഡോദ്കറോട് ബിജെപി എംപി

ഊര്‍മിള മണ്ടോത്കര്‍ ഒരു താരമാണ്. 'അവരുടെ മുഖമാണ്' രാഷ്ട്രീയത്തിലേക്ക് അവരെ കൊണ്ടുവന്നത്.

മുംബൈ: തെരഞ്ഞെടുത്ത പാര്‍ട്ടി തെറ്റിപ്പോയെന്ന് ബോളിവുഡ് നടിയോട് ബിജെപി എംപി ഗോപാല്‍ ഷെട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഊര്‍മിള മണ്ഡോദ്കര്‍ക്കെതിരെയാണ് വിവാദ പരാമര്‍ശവുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്.

ഊര്‍മിള മണ്ടോത്കര്‍ ഒരു താരമാണ്. ‘അവരുടെ മുഖമാണ്’ രാഷ്ട്രീയത്തിലേക്ക് അവരെ കൊണ്ടുവന്നത്. ഈ വാദത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കാരണങ്ങളില്ല. രാഷ്ട്രീയ കുടുബത്തില്‍ നിന്നാണ് ഊര്‍മിള വരുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് ഊര്‍മിളയ്ക്ക് അറിയാം. എന്നാല്‍ അവര്‍ തെരഞ്ഞെടുത്ത പാര്‍ട്ടി തെറ്റിപ്പോയെന്നായിരുന്നു ഗോപാല്‍ ഷെട്ടിയുടെ പ്രസ്താവന.

മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഊര്‍മിള, ഗോപാല്‍ ഷെട്ടിക്കെതിരെയാണ് മത്സരിക്കുന്നത്. അതേസമയം, രാഷ്ട്രീയത്തില്‍ ഊര്‍മിള വട്ടപൂജ്യമാണെന്ന് നേരത്തെ ഗോപാല്‍ ഷെട്ടി പരിഹസിച്ചിരുന്നു

Exit mobile version