പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോഡി വെള്ളിയാഴ്ച കോഴിക്കോട്ടെത്തും

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തുന്ന അദ്ദേഹം റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് തിരിക്കും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 12ാംതീയ്യതി കോഴിക്കോട്ടെത്തും. വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനായിട്ടാണ് മോഡി എത്തുന്നത്.

കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കോഴിക്കോട് നടക്കുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തുന്ന അദ്ദേഹം റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉത്തരകേരളത്തില്‍ മോഡി തരംഗമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍.

Exit mobile version