‘തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതുകൊണ്ട് ഇറങ്ങിപോയി’ ; വാര്‍ത്തകള്‍ക്ക് പിന്നിലെ വാസ്തവം വെളിപ്പെടുത്തി സിഎന്‍ ജയദേവന്‍

പ്രസംഗിക്കാന്‍ വിളിച്ചില്ലെന്നാരോപിച്ച് സിഎന്‍ ജയദേവന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് വാര്‍ത്തകളുണ്ടായിരുന്നു

തൃശ്ശൂര്‍ : ഇന്നലെ നടന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതുകൊണ്ട് ഇറങ്ങിപോന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സിഎന്‍ ജയദേവന്‍ എംപി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആരംഭിച്ച 3.30 മുതല്‍ അത് അവസാനിക്കുന്നതുവരെ താന്‍ ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

ഒരു തരത്തിലും പ്രതിഷേധത്തിന്റെ പ്രശ്‌നം ഈ കണ്‍വെന്‍ഷനില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. പ്രസംഗിപ്പിച്ചില്ലയെന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ലെന്നും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രസംഗിച്ച വേദിയില്‍ പിന്നീടൊരു പ്രസംഗത്തിന് പ്രസക്തിയില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളുടെ യോജിച്ചുള്ള ഈ പ്രവര്‍ത്തനത്തെ മാധ്യമ ഗൂഢാലോചന എന്നേ പറയാന്‍ പറ്റുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസംഗിക്കാന്‍ വിളിച്ചില്ലെന്നാരോപിച്ച് സിഎന്‍ ജയദേവന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വീഡിയോ

Exit mobile version