രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു

ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫല്‍ദുവും എപി പൂനം മാഡത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ജാംനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജാംനഗറില്‍ നടന്ന ചടങ്ങിലാണ് റിബാവ ബിജെപിയില്‍ ചേര്‍ന്നത്. ഗുജറാത്ത് കൃഷി മന്ത്രി ആര്‍സി ഫല്‍ദുവും എപി പൂനം മാഡത്തിന്റെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് റിവാബ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ കര്‍ണി സേനയുടെ വനിതാ വിഭാഗം പ്രസിഡന്റായി റിവാബ സ്ഥാനമേറ്റെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി നേതാക്കള്‍ കാവി കളറിലെ ഷോള്‍ അണിയിച്ച് ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

Exit mobile version