യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍; കോണ്‍ഗ്രസ് ഉപവാസം അവസാനിച്ചു

ഹക്കീം കുന്നിലിന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണന്‍ നാരങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ഡിസിസി നടത്തിയ നാല്പത്തിയെട്ട് മണിക്കൂര്‍ നിരാഹാര സമരം അവസാനിച്ചു. ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നിലിന്റെ നേതൃത്വത്തിലായിരുന്നു ഉപവാസ സമരം.

ഹക്കീം കുന്നിലിന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണന്‍ നാരങ്ങാ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇനിയുള്ള ദിവസങ്ങളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധിക്കും.

Exit mobile version