കൂട്ടുമുന്നണി ഭരണം രാജ്യത്ത് അഴിമതിയ്ക്കും അസ്ഥിരതയ്ക്കും കാരണമാകും; പ്രധാനമന്ത്രി

കോണ്‍ഗ്രസ്സിന്റെ നേത്യത്വത്തിലുള്ള പ്രതിപക്ഷ ഐക്യത്തെക്കാള്‍ ശക്തി ഈ നിരയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂട്ടായ്മയ്ക്കായി കൊല്‍ക്കത്തയിലെത്തിയ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയുള്ള അഴിമതി ആക്ഷേപങ്ങളില്‍ ആണ് ഇനി ബിജെപി ഏറെ ശ്രദ്ധ കേന്ദ്രികരിയ്ക്കും

കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനിയില്‍ രൂപപ്പെട്ട ഐക്യനിരയെ ആശങ്കയോടെയാണ് ബിജെപി കാണുന്നത്. ഇതിനെതിരായുള്ള പ്രചരണം ശക്തമാക്കാന്‍ ആണ് ബിജെപിയുടെ തീരുമാനം. കൂട്ടുമുന്നണി ഭരണം രാജ്യത്ത് അഴിമതിയ്ക്കും അസ്ഥിരതയ്ക്കും കാരണമാകും എന്ന പ്രചരണമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. വോട്ടര്‍മാരെ ഈ പ്രചരണത്തിലൂടെ സ്വാധിനിയ്ക്കാനാകും എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം ശക്തമമാക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ നേത്യത്വത്തിലുള്ള പ്രതിപക്ഷ ഐക്യത്തെക്കാള്‍ ശക്തി ഈ നിരയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂട്ടായ്മയ്ക്കായി കൊല്‍ക്കത്തയിലെത്തിയ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയുള്ള അഴിമതി ആക്ഷേപങ്ങളില്‍ ആണ് ഇനി ബിജെപി ഏറെ ശ്രദ്ധ കേന്ദ്രികരിയ്ക്കും. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടായ്മയെ അഴിമതിക്കാരുടെ ഐക്യമുന്നണിയായ് വിശേഷിപ്പിച്ചത്. കൂട്ടുമുന്നണി ഭരണത്തില്‍ രാജ്യത്തിന് ഉണ്ടായ നഷ്ടവും ഏക കക്ഷി ഭരണത്തിന്റെ മേന്മയും ബിജെപി പ്രചരണ രംഗത്ത് വിവരിയ്ക്കും.

Exit mobile version