രാജേട്ടന്‍ വരണം എല്ലാം ശരിയാകാന്‍! കുമ്മനത്തെ തിരിച്ച് കൊണ്ടുവരാന്‍ കേന്ദ്രത്തിന് ആര്‍എസ്എസ് സമ്മര്‍ദ്ദം

പാര്‍ട്ടിയില്‍ ഇപ്പോഴുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കുമ്മനം രാജശേഖരന്റെ ഇടപെടല്‍ സഹായകമാകുമെന്നാണ് പൊതുവിലുളള വിലയിരുത്തല്‍

ന്യൂഡല്‍ഹി : മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാരിന് ആര്‍എസ്എസ് സമ്മര്‍ദ്ദം.ശബരിമല സ്ത്രീപ്രവേശനവിധിയുമായി ബന്ധപ്പെട്ടുള്ള വിഷയം ബിജെപിക്ക് അനുകൂലമാക്കാന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

കുമ്മനത്തെ തിരിച്ച് കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരോട് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോഴുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കുമ്മനം രാജശേഖരന്റെ ഇടപെടല്‍ സഹായകമാകുമെന്നാണ് പൊതുവിലുളള വിലയിരുത്തല്‍.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഡിസംബര്‍ പകുതിയോടെയോ ജനുവരിയിലോ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

Exit mobile version