ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബോറിസ് ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു

ലണ്ടന്‍; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. ബോറിസ് നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായുമായി ബോറിസിനെ തെരഞ്ഞെടുത്തിട്ടുണ്ട്.

ബോറിസ് ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു. ബോറിസിന് 92,153 വോട്ടും എതിരാളിയായി മത്സരിച്ച
വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു.

നേതൃതെരഞ്ഞെടുപ്പിലെ വിജയിയായി ജോണ്‍സണെ പ്രഖ്യാപിച്ചാലുടന്‍ തെരേസാ മേ പ്രധാനമന്ത്രിപദം രാജിവയ്ക്കും. ബുധനാഴ്ച തന്നെ അവര്‍ രാജ്ഞിയെ സന്ദര്‍ശിച്ച് രാജിക്കത്ത് സമര്‍പ്പിക്കും.

ബ്രെക്‌സിറ്റ് നയത്തെ അനുകൂലിക്കുന്ന ആളാണ് ജോണ്‍സണ്‍. ഒക്ടോബര്‍ 31ന് കരാറില്ലാതെയാണെങ്കിലും യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടാണു ജോണ്‍സനുള്ളത്. 1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്.

Exit mobile version